Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yasin Malik

വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; യാ​സി​ൻ മാ​ലി​ക്കി​ന് തി​രി​ച്ച​ടി​യാ​യി ദൃക്സാക്ഷി​ മൊ​ഴി

ന്യൂ​ഡ​ൽ​ഹി: 1990ൽ ​നാ​ല് വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​മ്മു​കാ​ഷ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (ജെ​കെ​എ​ൽ​എ​ഫ്) വി​ഘ​ട​ന​വാ​ദി നേ​താ​വ് യാ​സി​ൻ മാ​ലി​ക്കി​ന് തി​രി​ച്ച​ടി.

ജ​മ്മു ടെ​റ​റി​സ്റ്റ് ആ​ൻ​ഡ് ഡി​സ്റ​പ്റ്റീ​വ് ആ​ക്ടി​വി​റ്റീ​സ് (പ്രി​വ​ൻ​ഷ​ൻ) ആ​ക്ട് (ടാ​ഡ) കോ​ട​തി​യി​ൽ ര​ണ്ട് പ്ര​ധാ​ന ദൃ​ക്‌​സാ​ക്ഷി​ക​ൾ യാ​സി​ൻ മാ​ലി​ക്കി​നെ​തി​രെ മൊ​ഴി ന​ൽ​കി.

സ്ക്വാ​ഡ്ര​ൺ ലീ​ഡ​ർ ര​വി ഖ​ന്ന ഉ​ൾ​പ്പെ​ടെ നാ​ല് വ്യോ​മ​സേ​നാ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും 22 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത ആ​ക്ര​മ​ണ​ത്തി​ലെ പ്ര​ധാ​ന ആ​ക്ര​മി മാ​ലി​ക്കാ​ണെ​ന്ന് ദൃക്സാക്ഷി തി​രി​ച്ച​റി​ഞ്ഞു.

വെ​ടി​വ​യ്പ്പി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളാ​യ ഷൗ​ക്ക​ത്ത് ബ​ക്ഷി, ന​ന്ന ജി, ​ജാ​വേ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​രെ​യും പ്ര​ധാ​ന സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു. ന​ന്ന ജി ​ത​നി​ക്കെ​തി​രെ എ​കെ 47 ചൂ​ണ്ടി​യ​തും ദൃ​സാ​ക്ഷി ഓ​ർ​ത്തെ​ടു​ത്തു. പ​രി​ക്കേ​റ്റ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ എ​ങ്ങ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

അ​ടു​ത്ത ദി​വ​സ​മാ​ണ് പ​രി​ക്കേ​റ്റ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ മ​രി​ച്ച​താ​യി ഞ​ങ്ങ​ൾ അ​റി​ഞ്ഞ​തെ​ന്നും ദൃ​സാ​ക്ഷി പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ ധ​ന​സ​ഹാ​യ കേ​സി​ൽ ഡ​ൽ​ഹി​യി​ലെ തി​ഹാ​ർ ജ​യി​ലി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന മാ​ലി​ക് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

വാ​ദം കേ​ൾ​ക്കു​മ്പോ​ൾ സി​ബി​ഐ​യു​ടെ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ എ​സ്.​കെ. ഭ​ട്ട് സ​ന്നി​ഹി​ത​നാ​യി​രു​ന്നു. അ​ടു​ത്ത വാ​ദം കേ​ൾ​ക്ക​ൽ ന​വം​ബ​ർ 29 നാ​ണ്.

സം​ഭ​വം ന​ട​ന്ന് 35 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. മാ​ലി​ക്കും മ​റ്റ് പ്ര​തി​ക​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ എ​സ്.​കെ. ഭ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up